കൊച്ചി: കുട്ടികളെ കൊണ്ട് നഗ്നശരീരത്തില് ചിത്രം വരപ്പിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ രഹ്നാ ഫാത്തിമയുടെ കുട്ടികളുടെ മൊഴി രേഖയെടുത്തു. കൊച്ചിയിലെ വീട്ടിലെത്തിയാണ് പൊലീസ് കുട്ടികളുടെ മൊഴി എടുക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന കേസിലാണ് മൊഴി എടുക്കുന്നത്.
പോക്സോ വകുപ്പ് അടക്കം ചുമത്തിയാണ് സംഭവത്തില്‍ രഹ്നാ ഫാത്തിമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് രഹ്നയുടെ കൊച്ചിയിലെ വീട്ടില്‍ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
ബോഡി ആന്റ് പൊളിറ്റിക്സ് എന്ന തലക്കെട്ടില്‍ രഹ്നാ ഫാത്തിമ തന്നയൊണ് കുട്ടികളെ കൊണ്ട് നഗ്നന ശരീരത്തില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകനും മകളും ചേര്‍ന്ന് രഹ്നയുടെ നഗ്ന ദേഹത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പോക്സോ നിയമ പ്രകാരം രഹനക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷനും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.