രജൗരി: ജമ്മു കശ്മീരില്‍ ഭീകര താവളം തകര്‍ത്ത് സുരക്ഷാ സേന. രജൗരി മേഖലയിലെ ദോഡാസന്‍ ബലാ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തത്. നിരവധി ആയുധശേഖരങ്ങളും പ്രദേശത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഒളിത്താവളം തകര്‍ത്തതെന്ന് രജൗരി പൊലീസ് അറിയിച്ചു. പൊലീസും സൈന്യവും സംയുക്തമായാണ് പ്രദേശത്ത് പരിശോധന നടത്തിയത്. പിസ്റ്റലുകള്‍ ഗ്രനേഡുകള്‍, ഐഇഡി ബോംബ് നിര്‍മ്മാണ വസ്തുക്കള്‍, പ്രഷര്‍ മൈന്‍ എന്നിങ്ങനെ നിരവധി ആയുധ ശേഖരങ്ങളാണ് പ്രദേശത്ത് നിന്നും കണ്ടെടുത്തത്.
കശ്മീര്‍ താഴ്വരയില് ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിരോധ നടപടികളാണ് സൈന്യം സ്വീകരിക്കുന്നത്. കശ്മീരില്‍ നിന്നും ഭീകരതയെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ ശ്രമങ്ങളും സുരക്ഷാ സേന നടത്തുന്നുണ്ട്. ഇതിനായി പ്രദേശത്ത് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.