റിയാദ് : സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗബാധിതർ 205929ഉം മരണ സംഖ്യ 1858ഉം കടന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
4128 കൊറോണ കേസുകളും 56 മരണങ്ങളും ആണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുതായി രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 2642 പേർ സുഖം പ്രാപിച്ചതോടെ കൊറോണ ബാധയിൽ നിന്നും മുക്തരായവരുടെ എണ്ണം 143256 ആയി ഉയർന്നു.
റിയാദിൽ 360, ദമ്മാമിൽ 315, ഹുഫോഫിൽ 217, ഖത്തീഫിൽ 214, മക്കയിൽ 212, തായിഫിൽ 204, ഖാമിസ് മുഷൈത്തിൽ 201, മുബാറസിൽ 175, ജിദ്ദയിൽ 169, അൽ-ഖോബറിൽ 151, മദീനയിൽ 142 എന്നിങ്ങനെ ആണ് കൂടുതൽ കൊറോണ കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ.