അബുദാബിയിലെ ലിവ അന്താരാഷ്ട്ര ഈന്തപ്പഴ മേള ജൂലായ് 17 മുതൽ 23 വരെ നടക്കുമെന്ന് എമിറേറ്റ് മീഡിയ ഓഫീസ് അറിയിച്ചു.ദിവസേന ആയിരങ്ങൾ പങ്കെടുത്തരുന്ന ഈന്തപ്പഴ മേള കോറോണയുടെ പശ്ചാത്തലത്തിൽ ഇത്തവണ വിപുലമായല്ല സംഘടിപ്പിക്കുന്നത്.കർഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം ലഭിക്കുക.ഇവരെയെല്ലാം പ്രെത്യേക കൊറോണ പരിശോധനക്ക് വിധേയരാക്കുകയും ചെയ്യും.
സാമൂഹിക അകലവും മറ്റ് കൊറോണ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാകും ഈത്തപ്പഴ വിളകളുടെ മത്സരങ്ങളും മറ്റും നടക്കുകയെന്നും അധികൃതർ അറിയിച്ചു.യു.എ.ഇ.യുടെ വിവിധഭാഗങ്ങളിൽ ഉത്പാദിപ്പിക്കുന്ന വിശേഷപ്പെട്ട ഈന്തപ്പഴങ്ങളുടെ വലിയ പ്രദർശനമാണ് ലിവ അന്താരാഷ്ട്ര ഈന്തപ്പഴ മേള.കൂടാതെ ഈന്തപ്പഴത്തില്‍ നിന്നുണ്ടാക്കുന്ന മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഈന്തപ്പനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടാക്കുന്ന നിത്യോപയോഗവസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും ഒരുക്കാറുണ്ട്. ഈന്തപ്പഴ കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് വർഷങ്ങളായി ലിവയില്‍ മേള സംഘടിപ്പിക്കുന്നത്.