ഇനി മുതൽ അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് എമിറേറ്റിന് പുറത്തുനിന്ന് കൊറോണ പരിശോധന നടത്തണം. അബുദാബിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് നടത്തിയ കൊറോണ പരിശോധനയില്‍ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനഫലമാണ് ആവശ്യം.ഇത് അൽ ഹൊസൻ ആപ്പിലോ, മൊബൈൽ സന്ദേശമായോ ലഭിച്ചതാവണം. ഇതോടെ മറ്റു എമിറേറ്റുകളിലേക്ക് യാത്ര ചെയ്ത ശേഷം അബുദാബിയിലേക്ക് തിരികെ മടങ്ങുന്നവർക്ക് അബുദാബിയിൽ നിന്ന് നടത്തിയ പരിശോധനാഫലം കൈവശമുണ്ടെങ്കിലും വീണ്ടും കൊറോണ പരിശോധന നടത്തേണ്ടി വരും
.അംഗീകൃത ആശുപത്രികളിൽ നിന്നോ നാഷണൽ സ്ക്രീനിങ് പദ്ധതിയുടെ ഭാഗമായുള്ള പരിശോധനാ കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനഫലമാണ് ആവശ്യം.എന്നാൽ അബുദാബിയിലുള്ളവർക്ക് മറ്റ് എമിറേറ്റുകളിലേക്ക് പോകുന്നതിന് കൊറോണ പരിശോധന ഫലം ആവിശ്യമില്ല.ഇതോടൊപ്പം അബുദാബിക്ക് പുറത്തുള്ള തൊഴിലാളികൾ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.