യുഎഇയിൽ കൊറോണ രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. പുതുതായി 716 പേർക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.71,000 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് 716 പേരിൽ രോഗം കണ്ടെത്തിയത്.704 പേർക്കൂടി കോറോണ വൈറസിൽ നിന്നും മുക്തി നേടി.ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലുള്ളത് 10679 പേരാണ്.മൂന്നു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 321 പേർക്കാണ് ജീവൻ നഷ്ടമായത്.ഒമാനിൽ ശനിയാഴ്ച കൊറോണ മൂലമുള്ള പത്ത് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്യതു. 14 മലയാളികള്‍ ഉള്‍പ്പടെ 203 പേരാണ് ഇതിനോടകം മരിച്ചത്.1177 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗ ബാധിതരുടെ എണ്ണം 45,106 ആയി.799 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 26968 ആയി.17935 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.