പാലക്കാട്: കൊറോണ നിരീക്ഷണത്തില്‍ കഴിയവെ ക്വാറന്റെയ്ന് കേന്ദ്രത്തില്‍ നിന്നും മുങ്ങിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ തൃത്താലയില്‍ കൊറോണ നിരീക്ഷണത്തിലിരിക്കെ കടന്നു കളഞ്ഞ യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ യുവാവ് പരിശോധനാ ഫലം വരുന്നതിന് മുന്‍പ് ക്വാറന്റെയ്ന് കേന്ദ്രത്തില്‍ നിന്നും കടന്നു കളയുകയായിരുന്നു. കൊയ്ലാണ്ടിയില്‍ നിന്നാണ് പിന്നീട് പൊലീസ് ഇയാളെ പിടികൂടിയത്.
തൃത്താലയില്‍ നിന്നും കോഴിക്കോട് വരെ ബൈക്കില്‍ യാത്ര ചെയ്ത യുവാവ് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്തിരുന്നു. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. നിരവധി പേരുമായി ഇയാള്‍ സമ്പര്ക്കത്തിലേര്പ്പെട്ടിട്ടുണ്ടെന്നത് ആരോഗ്യ പ്രവര്‍ത്തകരില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.