തിരുവനന്തപുരം: രാജ്യം ഒന്നാകെ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ സൈന്യത്തിനുമൊപ്പം നില്‍ക്കുമ്പോഴും കേരളത്തില്‍ വ്യാജപ്രചാരണങ്ങള്‍ തുടരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച സൈനിക ആശുപത്രി സെറ്റ് ഇട്ടതാണെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് ഇപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ നടക്കുന്നത്. കഴിഞ്ഞ ദിവസം ഐസിയു എന്ന ട്രോള്‍ ഗ്രൂപ്പിലും സൈന്യത്തേയും പ്രധാനമന്ത്രിയേയും അപമാനിക്കുന്ന പോസ്റ്റ് പങ്കുവെച്ചിരുന്നു.
ചൈനയുമായുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നേരിട്ട് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് വെറും സെറ്റ് ആണെന്നാണ് ചിലര്‍ ആരോപിക്കുന്നത്. സൈനികര്‍ കിടക്കുന്ന ബെഡിന് സമീപം മേശയോ ഡ്രിപ് സ്റ്റാന്റോ ഇല്ലെന്നാണ് വൈശാഖന് തമ്പി എന്നയാളുടെ ‘ഞെട്ടിക്കുന്ന’ കണ്ടുപിടിത്തം. ഇതിനു പുറമെ, വാര്‍ഡില്‍ ഒരു ഓവര്‍ ഹെഡ് പ്രൊജക്ടറും സ്ക്രീനും ഉണ്ടെന്നും ഇയാള്‍ കണ്ടെത്തിയിട്ടുണ്ട്. മൊത്തത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഒരു സിനിമയാണെന്ന് വൈശാഖന് പറയുന്നത്.
എന്നാല്‍, വൈശാഖന് തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രധാനമന്ത്രി സന്ദര്‍ശിച്ച ആശുപത്രിയില്‍ ജോലി ചെയ്യുന്ന അഖില്‍ ബാല എന്നയാള്‍ തന്നെ നേരിട്ട് വൈശാഖിന്റെ പോസ്റ്റിനെതിരെ പ്രതികരിച്ചതാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. താനും കൂടി ചേര്‍ന്നാണ് വാര്‍ഡ് തയ്യാറാക്കിയതെന്നും മരണം മുന്നില്‍ കണ്ട് വന്ന ഒരു സൈനികനെപ്പോലും ഇത്തരത്തിലുള്ള ഒരു പോസ്റ്റിലൂടെ കളിയാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ദൃശ്യങ്ങളില്‍ ഉള്ളത് ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളാണ്. കൊറോണ രോഗികളും മറ്റു അസുഖങ്ങളുള്ളവരും കാരണം ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളില്ലായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ (ജൂണ്‍ 15ന്) ആശുപത്രിയില്‍ 40 കിടക്കകള്‍ അടിയന്തിരമായി തയ്യാറാക്കുകയായിരുന്നു എന്ന് അഖില്‍ വ്യക്തമാക്കി. ഭരണ പാര്‍ട്ടിയെ താഴ്ത്തി കെട്ടാനുള്ള കേവലം രാഷ്ട്രീയ പ്രേരിതമായ ഒരു പോസ്റ്റ് മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റ് വിവാദമായതോടെ വൈശാഖന് തമ്പി തനിക്ക് തെറ്റു പറ്റിയെന്ന് സമ്മതിക്കുകയും പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു.
രാജ്യത്തിന്റെ പ്രധാനമന്ത്രിയേയും സൈന്യത്തേയും അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഏതാനും ദിവസങ്ങളായി വലിയ രീതിയില്‍ പ്രചരിക്കുകയാണ്. കഴിഞ്ഞ ദിവസം, സിപിഎമ്മും തീവ്രഇസ്ലാമിസ്റ്റുകളും സംയുക്തമായി നടത്തുന്ന ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളി യൂണിയന്(ഐസിയു) പ്രധാനമന്ത്രിയേയും സംയുക്ത സൈനിക മേധാവിയേയും അപമാനിച്ചിരുന്നു.
പ്രധാനമന്ത്രിയും സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും സൈനികരെ സന്ദര്‍ശിക്കാനായി അതിര്‍ത്തിയിലെത്തിയ ചിത്രത്തെയാണ് ഐസിയു ട്രോളിലൂടെ അപമാനിച്ചത്. അതിര്‍ത്തിയില്‍ ചൈന പ്രകോപനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി സൈന്യത്തിന് ആത്മവിശ്വാസം പകരാനായി ലഡാക്കിലെത്തിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ കരിവാരി തേക്കുന്നതിലൂടെ സൈന്യത്തെ ഒന്നടങ്കം അപമാനിക്കുകയാണ് ഐസിയു ചെയ്തത്.
ഐസിയു അഡ്മിനും പത്തനംതിട്ട സ്വദേശിയുമായ അഖില്‍ മാലൂരാണ് പ്രധാനമന്ത്രിയേയും സൈന്യത്തേയും അപമാനിച്ച് ട്രോള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോള്‍ വലിയ വിവാദമായിട്ടും അഖില്‍ മാലൂര്‍ തന്റെ പ്രവൃത്തിയെ ന്യായീകരിക്കുകയാണുണ്ടായത്. പ്രധാനമന്ത്രിയുടെ പിആര്‍ ടീം അവസരം മുതലാക്കാന്‍ ഇറങ്ങിയതാണെന്നായിരുന്നു അഖിലിന്റെ മറുപടി. ഇത്തരം രാജ്യവിരുദ്ധതകള്ക്കെതിരെ സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.