കൊച്ചി: ആലുവയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് പിടികൂടി. നെടുമ്പാശേരി സ്വദേശി ഫൈസല്‍, മാറംപള്ളി സ്വദേശി ഷഫീക്ക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
നെടുമ്പാശേരി അത്താണിയില്‍ നിന്നും ആലങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. ഇനി കേസില്‍ ആറ് പേര്‍കൂടി പിടിയിലാകാനുണ്ട്.