കൊല്ലം: കൊല്ലത്ത് അഴീക്കല്‍ ഫിഷറീസ് ഹാര്‍ബര്‍ അടച്ചു. കൊറോണ രോഗിയുമായി പ്രാഥമിക സമ്പര്ക്കത്തിലേര്പ്പെട്ടയാള് ഹാര്‍ബറില്‍ ജോലി ചെയ്തതിനെ തുടര്‍ന്നാണ് താത്ക്കാലികമായി ഹാര്‍ബര്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. അതേസമയം കൊല്ലത്ത് ഇന്ന് 16 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 11 പേര് വിദേശത്ത് നിന്നെത്തിയവരും 3 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 26 പേര് രോഗമുക്തരായിട്ടുണ്ട്.
കൊട്ടാരക്കര പുലമണ്‍ സ്വദേശി, ചിതര സ്വദേശിയായ 61 കാരന്, അഞ്ചല്‍ സ്വദേശിയായ 35 കാരന്, ആലുംമൂട് ചെറിയേല സ്വദേശി, നീണ്ടകര സ്വദേശി, വെട്ടിക്കവല തലച്ചിറ സ്വദേശിയായ 35 കാരന്, കൊറ്റക്കര പുനുക്കന്നൂര്‍ സ്വദേശി, അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി, തൃക്കോവില്‍വട്ടം ചെരിയേല ആലുംമൂട് സ്വദേശി, കരിക്കോട് സ്വദേശിയായ 18 കാരന്, തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 28 കാരന്, അരിനല്ലൂര്‍ സ്വദേശിയായ 48 കാരന്, ചന്ദനത്തോപ്പ് സ്വദേശിനി, കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി, കാവനാട് സ്വദേശി, പെരിനാട് പനയം സ്വദേശി എന്നിവര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.