കുവൈറ്റ് സിറ്റി – ഫാറൂഖ് കോളേജ്-ഇഖ്റ ഡയാലിസിസ് സെന്ററിന് ഫാറൂഖ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയായ ഫോസ കുവൈറ്റിന്റെ ആദ്യ ഗഡുവായ മൂന്ന് ലക്ഷം രൂപയുടെ ചെക്ക് ഫോസ കുവൈറ്റ് മുൻ പ്രസിഡന്റ് കെ വി അഹമ്മദ് കോയ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ കെ എം നസീറിന് കൈമാറി. ചടങ്ങിൽ ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പലും ഇപ്പോഴത്തെ ഫോസ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇമ്പിച്ചികോയയും സന്നിഹിതനായിരുന്നു. ഇപ്പോൾ 10 ഡയാലിസിസ് മിഷ്യനുകളിലായി പാവപ്പെട്ട എല്ലാ രോഗികൾക്കും സൗജന്യമായാണ് ഡയാലിസിസ് ചെയ്യുന്നത്. ഡയാലിസിസ് സെന്ററിന് സഹായം നൽകാൻ താൽപ്പര്യപ്പെടുന്നവർ ഫോസ കുവൈറ്റ് ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് മുഹമ്മദ് റാഫി ജനറൽ സെക്രട്ടറി റിയാസ് അഹമ്മദ് എന്നിവർ അഭ്യർത്ഥിച്ചു.