കോഴിക്കോട് : ഖത്തറിൽ നിന്ന് നാട്ടിലെത്തി ക്വാറന്റയിനിൽ കഴിയുകയായിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു .
വളയത്തെ കുളങ്ങരത്ത് കരിം 54 ആണ് മരണപ്പെട്ടത്. പന്ത്രണ്ട് ദിവസം മുൻപാണ് ഇയാൾ ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്.
വീടിന്റെ മുകൾ നിലയിൽ ക്വാറന്റയിനിൽ ഇരിക്കുകയായിരുന്ന ഇദ്ദേഹം ഇന്നലെ രാത്രി എട്ടു മണിയോടെയാണ് മുറിയിൽ കുഴഞ്ഞു വീണത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാദാപുരം താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം കൊറോണ പരിശോധന നടത്തിയ ശേഷമാകും സംസ്കരിക്കുക. ആയിശയാണ് ഭാര്യ.