ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഐഇഡി സ്ഫോടനത്തില്‍ ഒരു ജവാന് പരിക്കേറ്റു. പുല്‍വാമയിലെ ഗന്‍ഗൂ മേഖലയിലാണ് സംഭവം.
സിആര്‍പിഎഫ് വാഹന വ്യൂഹത്തിനു നേരെ ആക്രമണത്തിന് പദ്ധതിയിട്ടാണ് ഭീകരര്‍ ഐഇഡി സ്ഥാപിച്ചതെന്നാണ് സൂചന. മേഖല പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി. പ്രദേശത്ത് സൈന്യത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഭീകര താവളം തകര്‍ത്തിരുന്നു. രജൗരി മേഖലയിലെ ദോഡാസന്‍ ബലാ ഗ്രാമത്തിലാണ് ഭീകരരുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തത്. പിസ്റ്റലുകള്‍ ഗ്രനേഡുകള്‍, ഐഇഡി ബോംബ് നിര്‍മ്മാണ വസ്തുക്കള്‍, പ്രഷര്‍ മൈന്‍ എന്നിങ്ങനെ നിരവധി ആയുധ ശേഖരങ്ങളും പ്രദേശത്ത് നിന്നും കണ്ടെടുത്തിരുന്നു.