തിരുവനന്തപുരം : ജോസ് കെ മാണിയുടെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിൽ ഭിന്നത രൂക്ഷം. സിപിഎം നിലപാട് തള്ളി സിപിഐ രംഗത്തെത്തി. എൽഡിഎഫിനെ ശക്തിപ്പെടുത്താൻ ജനാധിപത്യ കക്ഷികളെയാണ് കൂടെകൂട്ടേണ്ടത്. അല്ലാതെ വരുന്നവരേം പോകുന്നവരേം ഉൾപ്പെടുത്തിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു.
ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ല. സി പി എമ്മിന്റെ വിശ്വാസം സി പി എമ്മിനെ രക്ഷിക്കട്ടെ. 1965 ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണം. അന്ന് സിപിഎം ലീഗ് പിന്തുണയോടെയാണ് മത്സരിച്ചതെന്നും കാനം സിപിഎമ്മിനെ ഓർമ്മിപ്പിച്ചു.