ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘർഷമടക്കമുള്ള വിഷയം ഇരുവരും തമ്മിൽ ചർച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
ദേശീയ അന്തർദേശീയ വിഷയങ്ങളിലടക്കം ഇരുവരും ചെർച്ച ചെയ്തുവെന്ന് രാഷ്ട്രപതി ഭവൻ ട്വീറ്റ് ചെയ്തു. സംഘർഷ മേഖലയിൽ പ്രധാനമന്ത്രി നേരിട്ട് സന്ദർശനം നടത്തിയതിന് ശേഷമുള്ള കൂടിക്കാഴ്ചയെ ഏറെ ഗൗരവമായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളടക്കം നോക്കിക്കാണുന്നത്.