ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ സമയോചിത ഇടപെടലുകള്‍ ഫലം കാണുന്നു. ഇതിന്റെ ഭാഗമായി രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍നയാണ് രേഖപ്പെടുത്തുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 4,09,082 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,856 പേരാണ് രാജ്യത്ത് രോഗമുക്തരായത്. രാജ്യത്തെ രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരേക്കാള് 1,64,268 എണ്ണം അധികമായി. 60.77 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. നിലവില്‍ 2,44,814 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാള്‍ കൂടുതലുള്ളത് 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.
1 ചണ്ഡീഗഢ് – 85.9%
2 ലഡാക് – 82.2%
3 ഉത്തരാഖണ്ഡ് – 80.9%
4 ഛത്തീസ്ഗഢ് – 80.6%
5 രാജസ്ഥാന് – 80.1%
6 മിസോറം – 79.3%
7 ത്രിപുര – 77.7%
8 മധ്യപ്രദേശ് – 76.9%
9 ഝാര്‍ഖണ്ഡ് – 74.3%
10 ബിഹാര്‍ – 74.2%
11 ഹരിയാന – 74.1%
12 ഗുജറാത്ത് – 71.9%
13 പഞ്ചാബ് – 70.5%
14 ഡല്‍ഹി – 70.2%
15 മേഘാലയ – 69.4%
16 ഒഡിഷ – 69.0%
17 ഉത്തര്‍പ്രദേശ് – 68.4%
18 ഹിമാചല്‍ പ്രദേശ് – 67.3%
19 പശ്ചിമ ബംഗാള്‍ – 66.7%
20 അസം – 62.4%
21 ജമ്മു കശ്മീര്‍ – 62.4%
പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലാബുകളുടെ എണ്ണം 1100 ആയി വര്‍ധിപ്പിച്ചു. ഗവണ്മെന്റ് ലാബുകളുടെ എണ്ണം 786 ഉം സ്വകാര്യ ലാബുകളുടെ എണ്ണം 314 ഉം ആണ്. ‘ടെസ്റ്റ്, ട്രെയ്സ്, ട്രീറ്റ്’ നയത്തിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,48,934 സാമ്പിളാണ് പരിശോധിച്ചത്. ആകെ പരിശോധനകളുടെ എണ്ണം 97,89,066 ആയി ഉയര്‍ന്നു.