അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നും, 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള കൊറോണ പരിശോധനാഫലം ഉപയോഗിക്കാമെന്ന് അധികൃതർ അധികൃതർ അറിയിച്ചു.അബുദാബിക്ക് പുറത്ത് നിന്നുള്ള പരിശോധനാ ഫലം മാത്രമേ പ്രവേശനത്തിന് അനുമതിയ്ക്കായി സ്വീകരിക്കൂ എന്ന നിബന്ധനക്കാണ് മാറ്റം വന്നിരിക്കുന്നത്.48 മണിക്കൂറിനുള്ളിൽ എമിറേറ്റിലേക്ക് തിരികെ എത്തുന്ന തരത്തിലുള്ള യാത്രകൾക്ക് അബുദാബിയിലെ അബുദാബിയിൽ പരിശോധന നടത്തിയാൽ മതിയാകും.എന്നാൽ അബുദാബിയിൽ നിന്ന് പരിശോധന നടത്തിയ ശേഷം 48 മണിക്കൂർ കഴിഞ്ഞ് എമിറേറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് ഈ പരിശോധനാഫലം മതിയാകില്ല.ഇതിനായി അംഗീകൃത ആശുപത്രികളിൽ നിന്നോ നാഷണൽ സ്ക്രീനിങ് പദ്ധതിയുടെ ഭാഗമായുള്ള പരിശോധനാ കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാഫലം ഹാജരാക്കണം.രണ്ട് ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചെറു യാത്രകൾ നടത്തുന്നവർക്ക് ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം മാറ്റിയിട്ടുള്ളത്.