ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 5 കോവിഡ് രോഗികള്‍. ഇതോടെ ആകെ മരണങ്ങള് 128 ആയി. 50, 52, 58, 64, 80 വയസുകാരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മന്ത്രാലയത്തിന്റെ കണക്കു പ്രകാരം ഇതുവരെ കോവിഡ് ബാധിതരായത് 999,799 പേരാണ്. ഇതില്‍ 92,284 പേരും ഇതിനകം രോഗമുക്തരായിക്കഴിഞ്ഞു.
വൈറസ് വ്യാപനം മന്ദഗതിയിലായതോടെ നിലവില്‍ രോഗികളായുള്ളവരുടെ എണ്ണം 7,387 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,553 പേരെ പരിശോധനാ വിധേയമാക്കിയതില്‍ രോഗം സ്ഥിരീകരിച്ചത് 613 പേര്‍ക്കാണ്. നേരത്തെ പരിശോധനാ വിധേയരാക്കുന്ന മൂന്നില്‍ ഒരാള്‍ വീതം രോഗിയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് ഏഴിലൊന്നായി കുറഞ്ഞിട്ടുണ്ട്. 1,897 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.
നിലവില്‍ 699 പേരാണ് കോവിഡ് ആശുപത്രികളിലെ ഐസിയുവിലുള്ളത്. ഇതില്‍ 52 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരാണ്. 175 പേര് അതീവഗുരുതരാവസ്ഥയിലാണ്.