ദോഹ. കോവിഡ് പ്രതിസന്ധിമൂലം തൊഴില്‍ നഷ്ടപ്പെട്ട വിദഗ്ധ തൊഴിലാളികള്‍ക്ക് പുതിയ ജോലി നേടാന്‍ സഹായഹസ്തവുമായി ഖത്തര്‍ ചേംബര്‍. ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ചേംബര്‍ ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയത്. നിലവില്‍ ലേ ഓഫ് ചെയ്തിരിക്കുന്നവരുടെ വിവരങ്ങള്‍ അതതു കമ്പനികള്‍ക്ക് ചേംബര്‍ വെബ്സൈറ്റിലെ പ്രത്യേക പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാം. ഓരോ തൊഴിലാളിയുടേയും യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിവരങ്ങള്‍ സഹിതം വെവ്വേറെ രേഖപ്പെടുത്തണം. പുതിയ തൊഴിലാളികളെ തേടുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഈ ലിസ്റ്റില്‍ നിന്ന് മതിയായ യോഗ്യതയുള്ളവരെ തിരഞ്ഞെടുത്ത് നിയമിക്കാമെന്നതാണ് മെച്ചം. ഇതിനാവശ്യമായ സഹായങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നു ലഭിക്കും.