ലഖ്നൗ: ശ്രാവണ മാസത്തിലെ ആദ്യ തിങ്കളാഴ്ച ദിവസം രാജ്യത്തെ സുപ്രധാന ശിവക്ഷേത്ര ങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളുമായി ഭക്തരുടെ തിരക്ക്. ശ്രാവണ്‍ കീ സോംവാര്‍ എന്ന നിലയില്‍ ഉത്തരേന്ത്യയില്‍ ആദ്യ തിങ്കളാഴ്ച ഏറെ വിശേഷമായിട്ടാണ് കണക്കാക്കുന്നത്. ശ്രാവണമാസത്തിലെ വിശേഷദിവസമായിട്ടാണ് ആദ്യ പൗര്‍ണ്ണമിയും അനുബന്ധ ദിവസങ്ങളും കണക്കാക്കുന്നത്. വര്‍ഷത്തിലെ ഏറ്റവും പുണ്യമാസമായിട്ടാണ് ശ്രാവണ മാസത്തെ കണക്കാക്കുന്നത്. ശിവഭഗവാന് പ്രാധാന്യം നല്‍കിയാണ് ഈ മാസം സൂര്യമാസ കലണ്ടര്‍ പ്രകാരം ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ലോക പ്രശസ്തമായ കാശീവിശ്വനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെ മുതലുള്ള തിരക്കുകള്‍ നിയന്ത്രിക്കാന്‍ പോലീസ് കനത്ത സംവിധാനങ്ങളാണ് ഒരുക്കിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തരില്ലാത്തതിന്റെ ആശ്വാസത്തിലാണ് പോലീസ്. കൃത്യമായ കൊറോണ പ്രതിരോധ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഭക്തരെ കയറ്റിവിടുന്നത്. എല്ലായിടത്തും പ്രത്യേകം ബാരിക്കേടുകളും സ്ഥാപിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ചാന്ദ്നീ ചൗക്കിലെ ഗൗരീശങ്കര ക്ഷേത്രത്തിലും നിയന്ത്രണങ്ങളോടെയാണ് ഭക്തര്‍ക്ക് പ്രവേശനം നല്‍കുന്നത്.