ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു നിന്നും വിവിധ നഗരങ്ങളിലേക്ക് കൂടുതല്‍ തീവണ്ടി സര്‍വ്വീസുകള്‍ പുന:രാരംഭിക്കാന്‍ തയ്യാറെന്ന് ഇന്ത്യന്‍ റെയില്‍വേ. 40 ജോഡി തീവണ്ടികളാണ് ഓടിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കാണ് തീവണ്ടികള്‍ ഓടിക്കാനുള്ള സന്നദ്ധത കേന്ദ്ര സര്‍ക്കാറിനെ ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരിക്കുന്നത്.
ഏതൊക്കെ നഗരങ്ങളിലേക്കാണ് തീവണ്ടി സര്‍വീസ് തുടങ്ങാനാവുക എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഏതാണ്ട് സാധ്യതയുള്ള 50 നഗരങ്ങളുടെ പട്ടിക തയ്യാറാക്കിയതായി റെയില്‍വേ അറിയിച്ചു. തീവണ്ടിയാത്രയില്‍ കൊറോണ പരിശോധനകള്‍ അതാത് സ്റ്റേഷനു കളില്‍ നടത്താനാകുമെന്നും യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും പ്രത്യേക ക്യൂ സംവി ധാനം എളുപ്പമാണെന്നതുമാണ് റെയില്‍വേ സര്‍വീസിനുള്ള മെച്ചമായി കണക്കാക്കുന്നത്.
യാത്രകള്‍ ആരംഭിച്ചാല്‍ എല്ലാ സര്‍വീസിനും ശേഷം അണുനശീകരണത്തിനുള്ള എല്ലാ സംവിധാനവും ഒരുക്കിയതായും റെയില്‍വേ അറിയിച്ചു. 120 ദിവസം മുന്നേ ഇത്തരം ട്രെയിനുകള്‍ക്കായി ടിക്കറ്റുകള്‍ എടുക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. നിലവില്‍ 15 ജോഡി രാജധാനി ട്രെയിനുകള്‍ ഓടുന്നുണ്ട്. 200 തീവണ്ടികള്‍ തപാല്‍ സംവിധാനത്തിനായി നിലവില്‍ സേവനം നടത്തുന്നതായും റെയില്‍വേ അറിയിച്ചു. ജൂണ്‍ 1-ാം തീയതി മുതല്‍ രാജ്യം മുഴുവനായി റെയില്‍വേ തപാല്‍ സംവിധാനം പുന:സ്ഥാപിച്ചിരുന്നു.