കൊച്ചി : മുനമ്പം ഹാർബറുകൾ അടച്ചു. മുനമ്പത്തെ രണ്ട് ഹാർബറുകളും അതിനോട് അനുബന്ധിച്ചുള്ള രണ്ട് മത്സ്യമാർക്കറ്റുകളുമാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശ പ്രകാരം അടച്ചത്.
മുനമ്പത്തെ മത്സ്യ തൊഴിലാളിയുടെ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹാർബർ അടക്കാൻ നിർദ്ദേശം നൽകിയത്.