ന്യൂഡല്‍ഹി: പശ്ചിമബംഗാളിനെ തൃണമൂല്‍ കോണ്‍ഗ്രസ്സ് അക്രമത്താലും അഴിമതിയാലും മുക്കിയെന്ന് ബി.ജെ.പിയുടെ രൂക്ഷവിമര്‍ശനം. പശ്ചിമബംഗാളിലെ പ്രവര്‍ത്തകര്‍ക്കായുള്ള ഓണ്‍ലൈന്‍ പ്രസംഗത്തിലാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയുടെ വിമര്‍ശനം. സംസ്ഥാനത്ത് അക്രമവും അഴിമതിയും തൃണമൂലിന്റെ നേതൃത്വത്തില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയെന്നും നദ്ദ പരിഹസിച്ചു.
ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മവാര്ഷിക സന്ദേശ മായിട്ടാണ് നദ്ദ പശ്ചിമബംഗാളിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്. മുഖര്‍ജി ഒരിക്കലും നെഹ്റുവിന്റെ ഒത്തുതീര്‍പ്പു നയങ്ങളെ പിന്തുണച്ചയാളല്ല. ഇന്ന് അദ്ദേഹത്തിന്റെ ചിരകാല സ്വപനമായിരുന്ന ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമായിരിക്കുന്നു. 370-ാം വകുപ്പ് നീക്കിയ ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിന് എല്ലാ പശ്ചിമ ബംഗാള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും ആശംസകള്‍ നേരുകയാണെന്നും നദ്ദ പറഞ്ഞു.
ഒരു ഭാഗത്ത് ഇന്ത്യയുടെ അഖണ്ഡതയ്ക്കായി പ്രവര്‍ത്തിച്ച് ബലിദാനം നടത്തിയ നേതാവാണ് ശ്യാമപ്രസാദ് മുഖര്‍ജി. അദ്ദേഹത്തിന്റെ ജന്മനാടിനെ ഇന്ന് തൃണമൂല്‍ അധ:പ്പതിപ്പിച്ചി രിക്കുന്നുവെന്നും നദ്ദ പറഞ്ഞു. ഭരണം നിലനിര്‍ത്താന്‍ എന്തു നടപടിയും സ്വീകരിക്കുന്ന സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറിയിരിക്കുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തന ത്തിലും സമ്പൂര്‍ണ്ണ പരാജയമാണെന്ന് മമതാ സര്‍ക്കാര്‍ തെളിയിച്ചുവെന്നും നദ്ദ കുറ്റപ്പെടുത്തി.