ഇസ്ലാമാബാദ്: പാകിസ്താന് ആരോഗ്യ മന്ത്രി സഫര്‍ മിശ്രയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ആരോഗ്യ സേവന മേഖലയില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രത്യേക അസിസ്റ്റന്റ് കൂടിയാണ് മിശ്ര. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച മിശ്രയെ ക്വാറന്റെയ്നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റെയ്നില്‍ പ്രവേശിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം പാക് വിദേശകാര്യ മന്ത്രി മെഹമ്മൂദ് ഖുറേഷിയ്ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. നാഷണല്‍ അസംബ്ലി സ്പീക്കര്‍ ആസാദ് ഖൈ്വസെര്, പാക് പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരിഫ്, സിന്ധ് ഗവര്‍ണര്‍ ഇമ്രാന് ഇസ്മെയില്‍, പിപിഇ നേതാവ് സയിദ് ഖനി, പാക് റെയില്‍വേ മന്ത്രി ഷെയിഖ് റാഷിദ്, പാകിസ്താനിലെ മുന്‍ അസംബ്ലി സ്പീക്കറും പിഎംഎല്‍- എന്‍ നേതാവുമായ അയാസ് സാദിക്ക്, പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനായ ഷെഹ്ബാസ് ഷെരീഫ് എന്നിവര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
പാകിസ്താനില്‍ രോഗവ്യാപനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ് 24 മണിക്കൂറിനിടെ 3,763 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,1,017 ആയി ഉയര്‍ന്നു. 4,736 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് പാകിസ്താനില്‍ ജീവന് നഷ്ടമായത്.