ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇന്ന് ആറു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്ന് ഒരാള്‍ രോഗമുക്തി നേടുകയും ചെയ്തു.
ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍:
1&2. ജൂണ്‍ 22 ന് ഡല്‍ഹിയില്‍ നിന്നെത്തിയ തൊടുപുഴ സ്വദേശികളായ മാതാവും (34) രണ്ടു വയസ്സുള്ള മകളും. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവെയാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
3. ജൂണ്‍ 27 ന് അബുദാബിയില്‍ നിന്നും വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ മറയൂര്‍ സ്വദേശിയായ 29 കാരന്. തിരുവനന്തപുരത്തു നിന്നും ടാക്സിയില്‍ മറയൂര്‍ കോവില്‍കടവില്‍ എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
4 & 5. ജൂണ്‍ 24 ന് തമിഴ്നാട്ടില്‍ നിന്നും വന്ന സഹോദരങ്ങളായ പാമ്പാടുംപാറ സ്വദേശികള്‍ (17, 18). പിതാവിനോടൊപ്പം ഇരുവരും സ്വന്തം കാറില്‍ തേനിയില്‍ നിന്നും വീട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.
6. ജൂണ്‍ 30 ന് ബാംഗ്ലൂരില്‍ നിന്നും വന്ന ഇരട്ടയാര്‍ സ്വദേശിയായ 29 കാരന്.
ഇടുക്കി സ്വദേശികളായ 56 പേരാണ് നിലവില്‍ കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതില്‍ 4 പേര് കോട്ടയം ജില്ലയിലാണ് ചികിത്സയില്‍ കഴിയുന്നത്.