തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഡിജിപി ജേക്കബ് തോമസ്. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി ജേക്കബ് തോമസ് രംഗത്തെത്തിയത്.ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നും വരണം. പ്രവാസികള്‍ വരണമെന്ന് നിര്‍ബന്ധമില്ല. സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട്’ . ജേക്കബ് തോമസ് ഫേസ് ബുക്കില്‍ കുറിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഉള്‍പ്പെടെയുള്ളവര്‍ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചിരുന്നു.
യു എ ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകയായ ഐടി വകുപ്പ് ഉദ്യോഗസ്ഥയാണ് സ്വപ്ന സുരേഷ്. കേസിലെ പ്രതിയായ സരിത്തിനെ ചോദ്യം ചെയ്തതോടെയാണ് സ്വപ്നയുടെ പങ്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംസ്ഥാന ഐടി വകുപ്പിലെ ഉദ്യോഗസ്ഥയും മുന്‍ കോണ്‍സുലേറ്റ് ജീവനക്കാരിയുമായ സ്വപ്നാ സുരേഷാണ് മുഖ്യകണ്ണിയെന്ന് സരിത്തിനെ ചോദ്യം ചെയ്തതിലൂടെയാണ് വ്യക്തമായതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
#Pravasi #NRK #Malayali #Gold
Posted by Dr.Jacob Thomas on Monday, July 6, 2020