I1557 പേർക്ക് കൂടി ഒമാനിൽ കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.3852 പേർക്കാണ് പരിശോധന നടത്തിയത്. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതരുടെ എണ്ണം 47735 ആയി. പുതിയ രോഗികളിൽ 1057 പേർ സ്വദേശികളും അഞ്ഞൂറ് പേർ പ്രവാസികളുമാണ്. 1229 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 29146 ആയി.24 മണിക്കൂറിനിടെ അഞ്ച് പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 213 ആയി ഉയർന്നു.18371 പേരാണ് നിലവിൽ ചികിത്സയിൽ ഉള്ളത്.രാജ്യത്തെ മൊത്തം കൊറോണ പരിശോധനകളുടെ എണ്ണം 213187 ആയി ഉയര്‍ന്നിട്ടുണ്ട്.ആരോഗ്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 12 മുതൽ രാജ്യ വ്യാപക കൊറോണ സർവേ ആരംഭിക്കും. ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളെയും ഉൾപ്പെടുത്തിയായിരിക്കും സർവേ. ഇതിന്റെ ഭാഗമായി എല്ലാ സ്വദേശി പൗരന്മാരുടെയും, രാജ്യത്തെ സ്ഥിര താമസക്കാരുടെയും രക്ത സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കും. വിവിധ പ്രായപരിധിയിലുള്ളവരില്‍ കൊറോണ അണുബാധയുടെ വ്യാപ്തി വിലയിരുത്തുക,ഗവർണറേറ്റ് തലത്തിൽ അണുബാധയുടെ തോത് കണക്കാക്കുക, രോഗലക്ഷണങ്ങളില്ലാത്ത അണുബാധയുടെ നിരക്ക് കണ്ടെത്തുക, അണുബാധയുടെ ആകെ എണ്ണം തിട്ടപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.