യു.എ.ഇയിലെ കാലാവസ്ഥ ഓരോ വർഷവും മാറിക്കൊണ്ടിരിക്കുകയാണ്. കടുത്ത ചൂടുള്ള ഭൂപ്രദേശമെന്നറിയപ്പെട്ട യു.എ.ഇയിൽ ചൂട് കുറഞ്ഞു വരികയാണ്.കടുത്ത ചൂടിൽ വരണ്ടിരുന്ന യു.എ.ഇയിൽ ഇപ്പോൾ ഇടക്കിടെ മഴപെയ്യുന്നത് കാലാവസ്ഥാ വകുപ്പിന്റെ ക്ലൗഡ് സീഡിങ്ങെന്ന നൂതന പരീക്ഷണങ്ങളുടെ ഫലമായാണ്.2020 ആദ്യപകുതി പിന്നിടുമ്പോൾ യു.എ.ഇ നടത്തിയത് 219 ക്ലൗഡ് സീഡിങ്ങാണ്. യു.എ.ഇയിലെ ഭൂഗർഭ ജലസ്രോതസുകൾ സജീവമാകുന്നതിനും അതുവഴിയുള്ള സുസ്ഥിര ജീവ, കാർഷിക വ്യവസ്ഥ ചിട്ടപ്പെടുന്നതിനും ഇത് കാരണമായി. വർഷം 100 മില്ലീമീറ്റർ മഴ മാത്രം ലഭിച്ചിരുന്ന യു.എ.ഇ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് വർഷങ്ങളായി ഉണ്ടായിരുന്നത്. യു.എ.ഇ ഭരണാധികാരികളുടെ നിർദേശപ്രകാരം നടക്കുന്ന ക്ലൗഡ് സീഡിങ്ങടക്കമുള്ള പദ്ധതികളിലൂടെ ജലസ്രോതസുകളുടെ സുസ്ഥിരതയുറപ്പാക്കാൻ കഴിഞ്ഞതായി ദേശീയ കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുല്ല അൽ മൻദോസ് അഭിപ്രായപ്പെട്ടു