യു.എ.ഇയിൽ മാളുകൾ രണ്ടാഴ്ചത്തേക്ക് കൂടി അടക്കുമെന്നതരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് അത്യാഹിത ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. മാളുകൾ അടക്കുമെന്നും ഭക്ഷണശാലകൾക്ക് ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. ഇത്തരത്തിലുള്ള അടിസ്ഥാനമില്ലാത്ത വാർത്തകൾ പിന്തുടരുതെന്നും പങ്കുവെക്കരുതെന്നും ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളെ ആശ്രയിക്കണമെന്നും വകുപ്പ് വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് തടവും പിഴയുമടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.