ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. ഇന്ന് 5,368 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം 2,11,987 ആയി ഉയര്‍ന്നു. 204 മരണങ്ങളും 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 9026 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ ഇതുവരെ വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടത്. 87,681 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,15,262 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയതെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 54.37 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്.
അതേസമയം തമിഴ്നാട്ടിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇന്ന് മാത്രം 3,827 പേര്‍ക്കാണ് തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,14,978 ആയി. 61 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 1571 ആയി. 46,860 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 62,778 പേര് രോഗമുക്തി നേടിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ചെന്നൈയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. 1,713 പുതിയ കേസുകളാണ് ഇന്ന് ചെന്നൈ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 68,254 പേര്‍ക്കാണ് ചെന്നൈയില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.