മുംബൈ: ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററിന്റെ ഉദ്ഘാടനം മുംബൈയില്‍ നടന്നതായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. ഇതോടെ ഇന്ത്യ ലോകത്തിലെ തന്നെ നിര്‍ണായക ഡാറ്റ ഇക്കണോമി ആയി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡാറ്റ സെന്ററിന്റെ ഉദ്ഘാടനം മുംബൈയില്‍ നടന്നതില്‍ അതിയായ സന്തോഷമുണ്ട്. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ ഡാറ്റ സെന്റര്‍ ഹിരാനന്ദനി ഗ്രൂപ്പാണ് വികസിപ്പിച്ചത്’. രവിശങ്കര്‍ പ്രസാദ് ട്വിറ്ററില്‍ കുറിച്ചു.
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡാറ്റ സെന്ററായി ഇന്ത്യ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ഡാറ്റ സെന്ററുകളില്‍ വലിയ രീതിയിലുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.