കൊറോണ വൈറസ് ബാധിച്ച് യു.എ.ഇയിൽ ചികിത്സയിലായിരുന്ന 993 പേർക്കൂടി സുഖം പ്രാപിച്ചു.ഇതുവരെ 41,721 പേരാണ് രാജ്യത്ത് കൊറോണ വൈറസിൽ നിന്നും രോഗമുക്തി നേടിയിട്ടുള്ളത്. 532 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ടു പേർ മരിക്കുകയും ചെയ്തിട്ടുണ്ട് .ഇതോടെ മരണ സംഖ്യ 326 ആയി.യു.എ.ഇയിൽ 10,560 പേരാണ് ചികിത്സയിലുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ രോഗികളുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടെങ്കിലും 78% പേരിലും രോഗം ഭേദമാകുന്നുണ്ട്.രാജ്യത്ത് അടുത്ത 60 ദിവസത്തിനകം 20 ലക്ഷം പേർക്ക് കൊറോണ പരിശോധന നടത്തുമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം മന്ത്രാലയം അറിയിച്ചു. പ്രതിദിനം ഏകദേശം മുപ്പതിനായിരത്തിലേറെ പേർക്ക് പരിശോധന നടത്തും. ഓഗസ്റ്റ് അവസാനമാകുമ്പോഴേക്കും രാജ്യത്ത് 60 ലക്ഷം പേരെ കൊറോണ പരിശോധനയ്ക്ക് വിധേയരാക്കും.കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.