ഒമാനിൽ 1262 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം രോഗ ബാധിതർ 48997 ആയി.4007 സാമ്പിളുകളാണ് പരിശോധന നടത്തിയത്. കൊറോണ സ്ഥിരീകരിച്ചവരില്‍ 968 പേരും സ്വദേശി പൗരന്മാരാണ്. 294 പ്രവാസികള്‍ക്കും വൈറസ് ബാധിച്ചു.വൈറസ് ബാധിതരായി ആറ് പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് മരണപ്പെട്ടത്.1854 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 31000 ആയി. ഇതോടെ ആകെ മരണം 224 ആയി ഉയര്‍ന്നു.