റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3392 പുതിയ കൊറോണ വൈറസ് കേസുകളും, 5205 രോഗമുക്തിയും സൗദി ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 217108 ഉം അസുഖം ഭേദമായവരുടെ എണ്ണം 154839 ആയി ഉയർന്നുവെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കൊറോണ ബാധിതരായ 49 പേർ കൂടി രാജ്യത്ത് മരിച്ചതോടെ ആകെ മരണസംഖ്യ 2017 ആയി ഉയർന്നു.
റിയാദിൽ 308, തൊയ്ഫിൽ 246, മദീനയിൽ 232, ജിദ്ദയിൽ 227, ദമ്മാമിൽ 219 എന്നിങ്ങനെ ആണ് പുതുതായി കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പ്രധാന പ്രദേശങ്ങൾ.