ദോഹ. ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 600 പേര്‍ക്ക്. 4,886 പേരെ പരിശോധനാ വിധേയമാക്കിയതിലാണ് 600 പേര്‍ക്കു രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 1,00,945 ആയി. ആകെ രോഗബാധിതര്‍ ഒരു ലക്ഷത്തിനു മുകളിലെത്തുന്ന രണ്ടാമത്തെ ജിസിസി രാജ്യമാണ് ഖത്തര്‍.
ഇന്ന് ഒരു അറുപത്തിയൊന്നുകാരന് കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങള് 134 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,005 പേര് കൂടി സുഖപ്പെട്ടതോടെ ആകെ രോഗമുക്തര്‍ 94,903 ആയി. നിലവില്‍ രോഗികളായുള്ളത് 5,908 പേര് മാത്രമാണ്. ഇപ്പോള്‍ ചികിത്സയിലുള്ളവരില്‍ 154 പേര് അതീവഗുരുതരാവസ്ഥയിലാണ്.