ന്യൂയോർക്ക് : ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറുന്നതായി അമേരിക്ക ഔദ്യോഗികമായി പ്രഖ്യാപിച്ചു.വൈറ്റ് ഹൗസിലെ ഉന്നത വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.തിങ്കളാഴ്ച്ച മുതൽ അമേരിക്ക ലോകാരോഗ്യസംഘടനയുടെ അംഗമല്ല. തീരുമാനം ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറലിനെ ഔദ്യോഗികമായി അറിയിച്ചെന്നാണ് റിപ്പോർട്ട്.
കൊറോണ വിഷയത്തിൽ ചൈനയ്ക്ക് അനുകൂലമായി നിലപാടെടുക്കുന്നുവെന്ന ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു. സംഘടനയ്ക്കുള്ള ധനസഹായം നിർത്തലാക്കാനും തീരുമാനിച്ചിരുന്നു.കൊറോണ വ്യാപനത്തിന് പിന്നിൽ ചൈനയാണെന്നും ലോകാരോഗ്യ സംഘടന ചൈനയെ രക്ഷിക്കാൻ ശ്രമിക്കുകയുമാണെന്നും ട്രംപ് ആരോപിച്ചിട്ടുണ്ട്.