വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ കാപട്യവും തട്ടിപ്പും പതിവാക്കുന്ന ചൈന വരും കാലങ്ങളിലും അമേരിക്കയ്ക്ക് വലിയ ഭീഷണിതന്നെയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. ആഗോളതലത്തില്‍ ഏറ്റവും വിപുലമായ രഹസ്യാന്വേഷണ സംവിധാനമുള്ള അമേരിക്കയുടെ എഫ്.ബി.ഐ തന്നെയാണ് രാജ്യത്തിന് മുന്നറിയിപ്പ് നല്‍കുന്നത്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി ക്രിസ്റ്റഫര്‍ റേയാണ് പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ ചൈനക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
ചൈന കൊറോണ ബാധയുണ്ടാക്കിയ ശേഷം നിലവില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പൗരന്മാരേയും നിര്‍ബന്ധിച്ച് തിരികെ വിളിപ്പിക്കുകയാണ്. ആഗോള ശക്തിയാവുക എന്നതാണ് ചൈനയുടെ കുതന്ത്രമെന്നും റേ പറഞ്ഞു. കൊറോണ ബാധയ്ക്ക് മുന്നേ തന്നെ ചൈനക്കെതിരെ അമേരിക്ക വാണിജ്യരംഗത്ത് നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. അമേരിക്കയുടെ എല്ലാ സമ്പദ് വ്യവസ്ഥയും തകിടംമറിയ്ക്കാനുള്ള ദീര്‍ഘകാല പദ്ധതിയാണ് ചൈന നടപ്പാക്കുന്നത്. എണ്ണവില്പ്പനയിലും ആയുധക്കച്ച വടത്തിലും വരെ എത്തിനില്‍ക്കുന്ന കൈകടത്തലും റേ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ ഡോളര്‍ ലോകത്ത് ചൈന അടിച്ച് വിതരണം ചെയ്തുവെന്ന സൂചനപോലും എത്ര നീചമാണെന്നും റേ പറഞ്ഞു. എല്ലാ രാജ്യങ്ങളുടെ രാഷ്ട്രീയ കാര്യങ്ങളില്‍ വരെ ഇടപെടുന്ന തരത്തിലേക്ക് ചൈനയുടെ കൈകള്‍ എത്തിയിരിക്കുന്നു.
എഫ്.ബി.ഐ ചൈനക്കെതിരെ ശക്തമായ അന്വേഷണത്തിലാണ്. ഓരോ 10 മണിക്കൂറിലും ചൈനക്കെതിരെ ഒരു കേസ്സ് വീതം രജിസ്റ്റര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.നിലവില്‍ വിവിധ രാജ്യങ്ങള്‍ക്കെതിരെ 5000 കേസ്സുകള്‍ കണ്ടെത്തിയിരിക്കുന്നു. ഇതില്‍ പകുതിയും ചൈനയ്ക്കെതിരെയാണെന്നത് ഞെട്ടിക്കുന്ന കണക്കാണെന്നും എഫ്.ബി.ഐ തലവന്‍ റേ വ്യക്തമാക്കി.