തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയിൽ. സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യയെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. സന്ദീപ് ഒളിവിലാണ്. ഇരുവർക്കും സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്നാണ് സംശയം. നെടുമങ്ങാട് നിന്നാണ് സന്ദീപിന്റെ ഭാര്യ കസ്റ്റഡിയിലായത്. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഇവരുടെ കടയുടെ ഉദ്ഘാടനത്തിന് എത്തിയിരുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്ത കാര്‍ബണ്‍ ഡോക്ടര്‍ എന്ന വര്‍ക്ക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വര്‍ക്ക്ഷോപ്പില്‍ സ്വർണ്ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്നയ്ക്കും സരിത്തിനും പങ്കാളിത്തമുള്ളതായാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. കള്ളക്കടത്തുവഴി ലഭിച്ച പണം ഉപയോഗിച്ച് തുടങ്ങിയതാണ് ഈ സ്ഥാപനമെന്നാണ് കസ്റ്റംസ് കരുതുന്നത്.
സ്വര്‍ണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായര്‍ സ്ഥാപനത്തിലേക്ക് വന്നിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. ഫോണ്‍ സ്വിച്ച് ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാര്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ അറിയുകയുമില്ല. പോലീസും കസ്റ്റംസും സന്ദീപിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.