ന്യൂഡൽഹി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,752 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 482 പേരാണ് മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർദ്ധനവാണ് ഇന്നുണ്ടായിരിക്കുന്നത്.
ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 7,42,417 ആയി. 2,64,944 പേരാണ് ചികിത്സയിലുള്ളത്. 4,56,831 പേരുടെ രോഗം ഭേദമായിട്ടുണ്ട്. ആകെ 20,642 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം 1 ലക്ഷം പിന്നിട്ടപ്പോള്‍ മഹാരാഷ്ട്രയില്‍ 2 ലക്ഷത്തിലധികം ആളുകള്‍ക്കാണ് രോഗം ബാധിച്ചത്.