വാഷിംഗ്ടണ്‍: ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.86 ലക്ഷം പേര്‍ക്കാണ് ലോകത്ത് കൊറോണ സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 45,000 പേര്‍ക്കും ബ്രസീലില്‍ 43,000 ലെറെപ്പേര്ക്കും ഇന്ത്യയില്‍ 22,752പേര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്കു പ്രകാരം ആഗോള വ്യാപകമായി വൈറസ് ബാധിച്ചവരുടെ എണ്ണം 1,1918,527 ആയി. വൈറസ ബാധിച്ച് 5,45,255 പേരാണ് ഇതുവരെ ലോകത്ത് മരണപ്പെട്ടത്. 68,35,855 പേരാണ് ഇതുവരെ രോഗമുക്തി നേടി.
അമേരിക്കയും ബ്രസീലിലുമാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.അമേരിക്കയില്‍ 30,84,731 പേര്‍ക്കാണ് വൈറസ് ബാധിച്ചത. 133,794 പേര് മരണപ്പെടുകയും ചെയ്തു. രണ്ടാംസ്ഥനത്ത് ബ്രസീലാണ്. 16,68,589 പേര്‍ക്കാണ് ബ്രസീലില്‍ വൈറസ് ബാധിച്ചത് 66,741 പേരാണ് ബ്രസീലില്‍ വൈറസ് ബാധിച്ച് മരണപ്പെട്ടത്. ഇതിന് പുറമെ ഇന്ത്യ, റഷ്യ, മെക്സിക്കോ, ചിലി, സ്പെയിന് തുടങ്ങിയ രാജ്യങ്ങളിലും വൈറസ് വ്യാപനം വര്‍ദ്ധിക്കുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്.