കോഴിക്കോട്: മൊബൈല്‍ അപ്പ് വഴി റിച്ചാര്‍ജ് ചെയ്ത് യുവാവിന് നഷ്ടമായത് 14,400 രൂപ. ഏലത്തൂര്‍ പുതിയ ശ്രീരാഗത്തില്‍ ഷിബുവിനാണ് ആപ്പ് വഴി റീച്ചാര്‍ജ് ചെയ്ത് പണം നഷ്ടമായത്. ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 599 രൂപയ്ക്ക് ഷിബു ഫോണ്‍ ചാര്‍ജ് ചെയ്തു. തുടര്‍ന്ന് ദേശസാത്കൃതബാങ്കിലേക്ക് 81,40 രൂപയുടെ ചെക്ക് നല്കിയപ്പോള് മതിയായ നിക്ഷേപമില്ലായെന്നും പിഴതുകയായി 590 രൂപ നല്‍കണമെന്നും ബാങ്ക് അറിയിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ജൂണ്‍ 16 മുതലുള്ള ദിവസങ്ങളില്‍ 400,800.1400 രൂപ എന്നിങ്ങനെ പല തവണകളിലായി 14,400 രൂപ നഷ്ടപ്പെട്ട വിവരം മനസ്സിലായത്. എന്നാല്‍ ഫോണിലെ ഒ ടി പി നമ്പറും എടി എം കാര്‍ഡിന്റെ നമ്പറും മാറ്റാര്‍ക്കും കൈമാറിയിട്ടില്ലെന്ന് ഷിബു തന്നെ പറഞ്ഞു. ആസാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
നേരത്തെയും ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായുള്ള പരാതികള്‍ ലഭിച്ചിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. കരസേനയുടെ പഴയ വാഹനങ്ങള്‍ വില്‍ക്കാനുണ്ടെന്ന പരസ്യം കണ്ട് അപേക്ഷിച്ച ഒരാള്‍ക്ക് 35,000 രൂപയും മറ്റൊരാള്‍ക്ക് 40.000 രൂപയും നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു.