റാഞ്ചി : ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് നിരീക്ഷണത്തില്‍. മന്ത്രി മിത്ലേഷ് താക്കൂറിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തില്‍ പോയത്. റാഞ്ചിയിലെ സ്വവസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഹേമന്ത് സോറന് സ്വയം നിരീക്ഷണത്തില്‍ പോയ വിവരം മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് മന്ത്രി മിത്ലേഷ് താക്കൂറിന് കൊറോണ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മിത്ലേഷ് താക്കൂറുമായി മുഖ്യമന്ത്രി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രിക്ക് പുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മറ്റ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലാണ്. കൊറോണ പരിശോധനക്കായി അദ്ദേഹത്തിന്റെ സ്രവങ്ങള്‍ ശേഖരിക്കുമെന്നാണ് വിവരം. മിത്ലേഷ് താക്കൂറിന് പുറമേ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എ മധുര മഹതോവിനും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.