മോസ്കോ: റഷ്യയിലെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,562 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 7 ലക്ഷം കവിഞ്ഞു.
നിലവില്‍ 7,00,792 പേര്‍ക്കാണ് റഷ്യയില്‍ രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ രാജ്യത്തെ 84 മേഖലകളില്‍ രോഗബാധ സ്ഥിരീകരിച്ചു. ഇവയില്‍ 1,812 (27.6 ശതമാനം) പേര്‍ക്ക് രോഗലക്ഷണങ്ങളില്ലായിരുന്നു എന്ന് റെസ്പോണ്‍സ് സെന്റര്‍ അറിയിച്ചു. 24 മണിക്കൂറിനിടെ 173 പേര് രോഗം ബാധിച്ചു മരിച്ചതിനാല്‍ രാജ്യത്തെ ആകെ മരണസംഖ്യ 10,667 ആയി.
അതേസമയം, സെവസ്തോപോളില് പുതിയ രോഗികള്‍ ഇല്ലെന്നത് റഷ്യക്ക് ആശ്വസിക്കാന്‍ വക നല്‍കിയിരിക്കുകയാണ്. തലസ്ഥാനമായ മോസ്കോയിലും സമീപ പ്രദേശങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് പിന്നില്‍ നാലാമതാണ് റഷ്യയുടെ സ്ഥാനം.