പാലക്കാട് : ജില്ലയില്‍ പത്ത് മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ 25 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്കും, വിദേശത്ത് നിന്നും എത്തിയ ആറ് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പുറമേ പശ്ചിമ ബംഗാളില്‍ നിന്നുള്ള 14 വിവിധ ഭാഷാ തൊഴിലാളികള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്‍പത് പേര് രോഗമുക്തി നേടി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
കര്‍ണാടക2
കാരാകുറുശ്ശി സ്വദേശി (44 പുരുഷന്)
അയിലൂര്‍ സ്വദേശി (52 പുരുഷന്)
സൗദി3
വിളയൂര്‍ സ്വദേശി (62 പുരുഷന്)
കോട്ടോപ്പാടം സ്വദേശി (10 മാസം പ്രായമുള്ള ആണ്‍കുട്ടി)
കല്ലടിക്കോട് സ്വദേശി (24 പുരുഷന്)
യുഎഇ2
ദുബായില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (54 പുരുഷന്)
ദുബായില്‍ നിന്നും വന്ന കപ്പൂര്‍ സ്വദേശി(44 പുരുഷന്)
തമിഴ്നാട്2
ചെന്നൈയില്‍ നിന്നും വന്ന കാരാകുറുശ്ശി സ്വദേശികളായ കുടുംബാംഗങ്ങള്‍ (25, സ്ത്രീ, 3 ആണ്‍കുട്ടി)
ഖത്തര്‍1
മുണ്ടൂര്‍ സ്വദേശി (26 പുരുഷന്)
ഡല്‍ഹി1
കഞ്ചിക്കോട് കേന്ദ്രീയ വിദ്യാലയത്തിലെ ജീവനക്കാരി(28)
പശ്ചിമ ബംഗാള്‍ ബംഗാള്‍14
പശ്ചിമ ബംഗാളില്‍ നിന്ന് ജൂണ്‍ 19ന് വന്ന 14 വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചു. 20 വയസ്സുകാരായ ആറുപേര്‍, 21 വയസ്സുകാരായ മൂന്ന് പേര്,18,19,28,37,39 വയസ്സുകാര്‍ എന്നിങ്ങനെ 14 പുരുഷന്മാരാണ് ഉള്ളത്. ഇവര്‍ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിത്താവളത്തുള്ള ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞു വരികയായിരുന്നു. ആദ്യ ദിവസം തന്നെ ക്യാമ്പില്‍ ഉള്ളവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതില്‍ ഫലം വന്ന 14 സാമ്പിളുകളാണ് പോസിറ്റീവ് ആയത്. ബാക്കി 21 സാമ്പിള്‍ പരിശോധനകളുടെ ഫലം വരാനുണ്ട്.
ഇന്ന് 25 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 193 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേര് മലപ്പുറത്തും മൂന്നു പേര് എറണാകുളത്തും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.