ചെന്നൈ: തമിഴ്നാട് വൈദ്യുത മന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചു. മുതിര്‍ന്ന എ ഐ എ ഡി എം കെ നേതാവായ പി തങ്കമണിക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണിത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ അന്പഴകന് നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.
മന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെയെല്ലാം ക്വാറന്റെയ്നില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. അതേസമയം തമിഴ്നാട്ടില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,22,350 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,756 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്.
64 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണ സംഖ്യ 1,700 ആയി. 74,197 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 46,480 പേര് നിലവില്‍ ചികിത്സയിലുണ്ടെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.