തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പര്‍ സ്പ്രെഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂന്തുറയിലാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഔദ്യോഗികമായി അറിയിച്ചു.
ഒരാളില്‍ നിന്ന് നിരവധി ആളുകളിലേക്ക് രോഗം പടരുന്നതിനെയാണ് സൂപ്പര്‍ സ്പ്രെഡ് എന്ന് വിശേഷിപ്പിക്കുന്നത്. തിരുവനന്തപുരത്ത് മാത്രം ഇന്ന് 60 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇവരില്‍ ഭൂരിഭാഗവും പൂന്തുറയിലാണ്. മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്നാണ് മേയര്‍ വ്യക്തമാക്കിയിരിക്കുന്നത്.
പൂന്തുറയില്‍ ടെലി ഡോക്ടറുടെ സേവനം 24 മണിക്കൂറും ഏര്‍പ്പെടുത്തും. മൂന്ന് ദിവസം സൗജന്യ റേഷന്‍ ഏര്‍പ്പാടാക്കും. റേഷന്‍ കടകള്‍ രാവിലെ 7 മുതല്‍ 11 വരെ പ്രവര്‍ത്തിക്കും. മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് രോഗം പടരുന്നത്. കടലോര മേഖലകളില്‍ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു കൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിട്ടുണ്ട്.