ബീജിംഗ്: ലോകാരോഗ്യ സംഘടനയില്‍ നിന്നും അമേരിക്ക പിന്മാറിയതിനു പിന്നാലെ ചൈന പ്രതിരോധത്തില്‍. ഇതിന്റെ ഭാഗമായി കൊറോണയുടെ ഉറവിടം കണ്ടെത്താനായി രാജ്യത്ത് ലോകാരോഗ്യ സംഘടനക്ക് പരിശോധന നടത്താമെന്ന് ചൈന അറിയിച്ചു. അമേരിക്ക പിന്മാറിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ചൈനയുടെ മലക്കം മറിച്ചിലെന്നതും ശ്രദ്ധേയമാണ്.
വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് വിലയരുത്തപ്പെടുന്ന വുഹാനിലുള്‍പ്പെടെ അന്വേഷണം നടത്താമെന്നാണ് ചൈന അറിയിച്ചിരിക്കുന്നത്. വൈറസ് മറ്റു രാജ്യങ്ങളിലേക്ക് പടര്‍ന്നതോടെ ചൈനക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നത്. ഉറവിടം സംബന്ധിച്ച അന്വേഷണം വേണമെന്ന് അമേരിക്ക ഉള്‍പ്പെടെ ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോകാരോഗ്യ സംഘടന ചൈനക്ക് അനുകൂല നിലപാട് എടുത്തതോടെയാണ് അമേരിക്ക സംഘടനയില്‍ നിന്നും പിന്മാറ്റം പ്രഖ്യാപിച്ചത്.
അതേസമയം, ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റത്തെ ചൈന അപലപിച്ചു. ആഗോളതലത്തില്‍ കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ചൈനീസ് വക്താവ് ഷാഒ ലിജിയന്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കാനും ചൈന മറന്നില്ല.