സ്വർണ്ണ വജ്രാഭരണങ്ങൾക്ക് ആകർഷകമായ ഡിസ്കൗണ്ട് നൽകി
കൊണ്ട് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആദ്യമായി
ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്കൗണ്ട് ക്യാമ്പയിൻ ആരംഭിച്ചു.
ഏറെ പ്രത്യേകതയും, ഉപഭോക്താക്കൾ ഉറ്റുനോക്കുന്നതുമായ ഈ
ക്യാമ്പയിനിൽ, അത്യാകർഷകവും, അതുല്യവുമായ ട്രെൻഡുകളിലുള്ള
സ്വർണ്ണ വജ്രാഭരണങ്ങൾ ആണ് ഉപഭോക്താക്കളുടെ അഭിരുചിക്കും,
താല്പര്യങ്ങൾക്കും മുൻഗണന നൽകി ഒരുക്കിയിരിക്കുന്നത്. ഈ
വർഷത്തിന്റെ തുടക്കത്തിൽ അക്ഷയ തൃതീയ, വേനൽക്കാല അവധി
എന്നിവയൊക്കെ മുൻനിർത്തി വാങ്ങിയ ആഭരണങ്ങളുടെ വിൽപ്പന
വേഗത്തിലാക്കുവാനാണ് ഈ ഡിസ്കൗണ്ട് വാഗ്ദാനം ചെയ്യുന്നത്.
കോറോണയെത്തുടർന്നുള്ള കർശ്ശന നിയന്ത്രണങ്ങൾ മൂലം
ബിസിനസ്സിനും പ്രൊഡ്കറ്റ് വിൽപ്പനയ്ക്കും തടസ്സമുണ്ടായിട്ടുണ്ട്,
അതിനാലും സെപ്തംബർ 2020ൽ പുതിയ ശേഖരം
വരാനിരിക്കുന്നതിനാലും, നിലവിലുള്ള ആഭരണശേഖരത്തിന്റെ
വിൽപ്പന ദ്രുതഗതിയിൽ ആക്കേണ്ടത് അനിവാര്യമാണ്.
ശുഭാരംഭം പ്രൈസ് പ്രോമിസ് ഡിസ്കൗണ്ട് ക്യാമ്പയിനിൽ 18K, 21K, 22K
സ്വർണ്ണാഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് പണിക്കൂലിയിൽ
20-50% ഡിസ്കൗണ്ടും, വജ്രാഭരണങ്ങൾക്ക് 25% വരെ ഡിസ്കൗണ്ടും
ലഭിക്കും. ഇതിനോടൊപ്പം തന്നെ ആകർഷകമായ വിലയിൽ
വാങ്ങാനാവുന്ന ‘സ്പെഷ്യൽ ബൈ’പ്രോഡക്ടുകളുടെ പ്രത്യേക
പ്രദർശനവും ഉണ്ടായിരിക്കും. ഉപഭോക്താക്കൾക്ക് ജിസിസിയിൽ
എവിടെ നിന്നും വാങ്ങിയ 22K സ്വർണ്ണാഭരണങ്ങൾ 100% മൂല്യത്തിൽ
മാറ്റി വാങ്ങാനുള്ള അവസരവുമുണ്ട്.
സ്വർണ്ണം വാങ്ങുന്നത് വഴി സാമ്പത്തികവും, വൈകാരികവുമായ
നേട്ടങ്ങൾ ആഗ്രഹിക്കുന്ന, ഏറെ കരുതലുളള ഉപഭോക്താക്കൾക്ക്
വേണ്ടിയാണ് ശുഭാരംഭം പ്രൈസ് പ്രോമിസ് ക്യാമ്പയിൻ. മലബാർ
ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇത്തരത്തിലുള്ള ഒരു ക്യാമ്പയിൻ
അവതരിപ്പിക്കുന്നത് ഇതാദ്യമായാണ്, ഞങ്ങളുടെ ഉപഭോക്താക്കൾക്ക്
ഈ ഡിസ്കൗണ്ടുകളിൽ നിന്ന് പരമാവധി പ്രയോജനം ലഭിക്കുമെന്ന്
പ്രതീക്ഷിക്കുന്നു. അതുല്യമായ ശേഖരവും അവിശ്വസനീയമായ
വിലയും ഞങ്ങളുടെ ഉപഭോക്തക്കൾക്ക് സന്തോഷം നൽകും
എന്നുറപ്പുണ്ട്. ഈ അഭൂതപൂർവ്വമായ സാഹചര്യത്തിൽ ഏറ്റവും
മികച്ച ആസ്തി എന്ന നിലയിൽ പ്രകടനം കാഴ്ചവെയ്ക്കുന്ന സ്വർണ്ണം
ഒരേ സമയം മികച്ച നിക്ഷേപവും, അലങ്കാര വസ്തുവുമാണ്,
ആയതിനാൽ സ്വർണ്ണം വാങ്ങുവാനുള്ള മികച്ച അവസരമാണ് ഇത്
എന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇൻ്റർനാഷണൽ
ഓപ്പറേഷൻസ് എം ഡിയായ ഷംലാൽ അഹമ്മദ് പറഞ്ഞു.
ഇപ്പോഴുള്ള പ്രയാസകരമായ സാഹചര്യത്തിൽ മൂല്യം കുറയാതെ
ഏറ്റവും എളുപ്പത്തിൽ പണമായി മാറ്റാം എന്നുള്ളത് സ്വർണ്ണത്തെ
കൂടുതൽ ആകർഷകമാകുന്നു. മലബാർ ഗോൾഡ് ആൻഡ്
ഡയമണ്ട്സിന്റെ വിവിധ ബ്രാൻഡുകളായ മൈൻ ഡയമണ്ട്സ്, ഇറ –
അൺകട്ട് ഡയമണ്ട് ജുവലറി, പ്രെഷ്യ – ജം ജുവലറി, ഡിവൈൻ –
ഇൻഡ്യൻ ഹെറിറ്റേജ് ജുവലറി, എത്ത്നിക്ക്സ് – ഹാൻഡ് ക്രാഫ്റ്റഡ്
ഡിസൈനർ ജുവലറി തുടങ്ങിയവ ഈ ക്യാമ്പയിനിന്റെ ഭാഗമാണ്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ യു എ യിലെ എല്ലാ
ഔട്ട്ലെറ്റുകളിലും 2020 ആഗസ്റ്റ് 8 വരെ ഈ ഓഫർ ലഭിക്കും.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി
മുന്‍നിരയിൽ നില്ക്കുന്ന മലബാ൪ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ്
കമ്പനിയാണ് മലബാ൪ ഗോള്‍ഡ് & ഡയമണ്ട്സ്. 1993 ല്‍ ഇന്ത്യയിലെ
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ സ്ഥാപിതമായ
മലബാ൪ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ന് 10 രാജ്യങ്ങളിലായി
250ലേറെ റീട്ടെയിൽ ഔട്ട്ലെറ്റുകളാണ് നിലവിലുളളത്. ഇന്ത്യ, യു
എസ് എ, മിഡില്‍ ഈസ്റ്റ്, ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലുമുളള
ഓഫീസുകള്‍ക്ക് പുറമേ 14 ഹോള്‍സെയിൽ യൂണിറ്റുകളും,
ഡിസൈന്‍ സെന്ററുകളും ആഭരണ നിര്‍മ്മാണ ഫാക്ടറികളും
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് കീഴിലുണ്ട്. 4.51 ബില്ല്യൺ
ഡോള൪ വാര്‍ഷിക വരുമാനത്തോടെ ഇന്ന് ലോകത്തെ തന്നെ ഏറ്റവും
മുന്‍നിരയിലുളള ജ്വല്ലറി റീട്ടെയിൽ ഗ്രൂപ്പുകളിലൊന്നാണ് മലബാ൪
ഗോള്‍ഡ് & ഡയമണ്ട്സ്.
14 ക്ലസ്റ്റ൪ മാനുഫാക്ചറിംഗ് യൂണിറ്റുകളാണ് ഇന്ത്യയിലും ജിസിസി
രാജ്യങ്ങളിലുമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനുളളത്.
ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന അഭിരുചികള്‍ക്കിണങ്ങുന്ന 12
വ്യത്യസ്ത ജ്വല്ലറി ബ്രാന്‍ഡുകളാണ് മലബാ൪ ഗോള്‍ഡ് &
ഡയമണ്ട്സിന് കീഴിലുളളത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
മലബാ൪ ഗോള്‍ഡ് & ഡയമണ്ട്സിന് ഇന്ത്യയ്ക്കുപുറമേ മിഡിൽ
ഈസ്റ്റിലും ഫാ൪ ഈസ്റ്റ് രാജ്യങ്ങളിലും, യു എസ് എയിലും സജീവ
സാന്നിധ്യമാണുളളത്. സ്വര്‍ണ്ണം, വജ്രാഭരണങ്ങളുടെയും ലൈഫ്
സ്റ്റൈൽ ഉല്‍പ്പന്നങ്ങളുടെയും വിപണനത്തിൽ മുന്‍നിരയിലാണ്
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്ന മറ്റൊരു
ആഭരണ ശ്രേണിയാണ് എം. ജി. ഡി. ലൈഫ് സ്റ്റൈൽ ജ്വല്ലറി
പുതുമയാര്‍ന്ന ട്രെന്‍ഡി ലെയ്റ്റ് വെയിറ്റ് ആഭരണങ്ങളുടെ ഈ
പ്രത്യേക ശേഖരവും ആധുനിക കാലത്തെ സ്ത്രീകള്‍ക്കിണങ്ങും
വിധമാണ് മലബാ൪ ഗോള്‍ഡ് ഡയമണ്ട്സ്
അവതരിപ്പിച്ചിരിക്കുന്നത്. 4000ലധികം ഓഹരി ഉടമകളുടെ
ഉടമസ്ഥതയിലുളള കമ്പനിയില്‍ 13,000 ൽ അധികം പ്രൊഫഷനുകളാണ്
ജോലിയെടുക്കുന്നത്. ഉന്നത ഗുണനിലവാരമുളള ഉല്‍പ്പന്നങ്ങള്‍
ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം മികച്ച സേവനവും
കമ്പനിയുടെ മുഖമുദ്രയാണ്. www.malabargoldanddiamonds.com എന്ന
വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം
ലോകത്തിന്റെ ഏത് കോണിൽ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള
സൗകര്യവും ലഭ്യമാണ്.