ദുബായ് മെട്രോയുടെ റെഡ് ലൈൻ പാതയിൽ നിന്ന് എക്സ്പോ 2020 വേദിയിലേക്കാണ് പുതിയ പാത. റൂട്ട് 2020ന്റെ ഭാഗമായി ഏഴ് പുതിയ മെട്രോ സ്റ്റേഷനുകളാണ് ഉള്ളത്.യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പാതയുടെ ഉദ്ഘാടനം നിർവഹിച്ചു. പുതിയ പാതയിൽ ദിവസം 50 ട്രെയിനുകൾ സർവീസ് നടത്തും.ദിനംപ്രതി 1,25,000 പേർക്ക് യാത്ര ചെയ്യാനുള്ള ശേഷി പുതിയ പാതക്കുണ്ടാകും. റൂട്ട് 2020 യിലൂടെ ദുബായ് മറീനയിൽ നിന്ന് ദുബായ് എക്സ്പോ സൈറ്റിലേയ്ക്ക് 16 മിനിറ്റുകൊണ്ട് എത്താൻ സാധിക്കും.15 കിലോമീറ്റർ വികസനം റെഡ് ലൈനിലെ നഖീൽ ഹാർബർ സ്റ്റേഷൻ, ടവർ സ്റ്റേഷൻ എന്നിവയെ എക്സ്പോ2020 സൈറ്റുമായി ബന്ധിപ്പിക്കും.ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക്, ഡിസ്കവറി ഗാർഡൻ, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവയിലൂടെയും പാത കടന്നുപോകും. 11 ബില്യൻ ദിർഹമാണ് പുതിയ പാതയുടെ നിർമ്മാണ ചെലവ്. പ്രഖ്യാപനം നടത്തി 47 മാസം കൊണ്ടാണ് പുതിയ യാതാർഥ്യമാക്കിയത്. ലക്ഷക്കണക്കിന് എക്സ്പോ 2020 സന്ദർശകർക്ക് മാത്രമല്ല, യുഎഇയിൽ താമസിക്കുന്നവർക്ക് കൂടി പദ്ധതി സഹായകമാകും