ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെയും കുടുംബാങ്ങളെയും ഭീകരര്‍ വെടിവെച്ച് കൊന്നു. ബിജെപി ബന്ദിപ്പോര ജില്ലാ പ്രസിഡന്റ് ഷെയ്ഖ് വസീം ബാരി, പിതാവ് ബഷീര്‍ അഹമ്മദ് ഷെയ്ഖ്, സഹോദരന് ഉമര്‍ സുല്‍ത്താന്‍ എന്നിവരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. ബന്ദിപ്പോരയില്‍ ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
വൈകീട്ടോടെ ബന്ദിപ്പോരയിലെ ഇവരുടെ കടയില്‍ അധിക്രമിച്ച കയറിയ ഭീകരര്‍ വസീംബാരിക്കും പിതാവിനും സഹോദരനും നേരെ നിറയൊഴിക്കുകയായിരുന്നു. പരിക്കേറ്റ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.